2012, ഫെബ്രുവരി 4, ശനിയാഴ്‌ച

വിനാശകാലേ വിപരീതബുദ്ധി!!



       


                 പണ്ട് വിവരമുള്ള ഒരു പള്ളി വികാരി പറഞ്ഞു കേട്ടിട്ടുണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കാതോലിക സഭയും ഒരു പോലെയാണ് കാരണം രണ്ടും നിലനില്‍ക്കുന്നത് പിരിവു കൊണ്ടാണ് എന്ന്. കാര്യം തമാശ ആണെന്ന് തോന്നുമെങ്കിലും കാര്യം ഇല്ലാതെ ഇല്ല . കത്തോലിക വിരുദ്ധരും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും ആയ ചുരുക്കം ചിലര്‍ പറയും രണ്ടു കൂട്ടരും കണക്കാണ് എന്ന് കാരണം ഒരു കൂട്ടര്‍ മരണശേഷം സ്വര്‍ഗം വാഗ്ദാനം ചെയ്യുമ്പോള്‍ മറ്റേ കൂട്ടര്‍ ഭൂമിയില്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു .ഈ പറഞ്ഞതൊക്കെ ഞാന്‍ ഒരു ഇടതു അനുഭാവിയയത് കൊണ്ട് പറയുന്നതാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ഗാന്ധിജി പറഞ്ഞ ഒരു വാചകം പറയാം " ഞാന്‍ ക്രിസ്തുവിനെ ബഹുമാനിക്കുന്നു പക്ഷെ ക്രിസ്ത്യാനികളെ ഞാന്‍ ബഹുമാനിക്കുന്നില്ല കാരണം അവര്‍ ക്രിസ്തുവിന്റെ ആശയങ്ങള്‍ പിന്തുടരുന്നില്ല " . ഒരു പക്ഷെ ഇന്നു വാണിജ്യ സ്ഥാപങ്ങള്‍ക്ക് പിന്നാലെ നടന്നു ക്രിസ്തുവിനെ മറക്കുന്ന സഭയിലെ വെള്ളയടിച്ച കുഴിമാടങ്ങളെ അദ്ദേഹം അന്നേ അറിഞ്ഞു കാണും അതോ ഗാന്ധിജിയെ ഇനി സഭ നേതൃത്വം സഭ വിരുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ എന്നറിയില്ല .

ഇനി കാര്യത്തിലേക്ക് വരാം . സ്വയം പ്രകാശിക്കുന്ന ( ശുംബന്‍ ) ജഡ്ജിമാരെ ലോകത്തിനു കാണിച്ചു കൊടുത്ത മഹാനായ സഖാവ് ജയരാജന്‍ ആണ് യേശുക്രിസ്തുവിനെ പ്രകാശ്‌ കാരാട്ടുമായി തുലനം ചെയ്തുകൊണ്ട് രംഗത്ത് വന്നത് . സത്യം പറഞ്ഞാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും എന്നു സഭക്കോ കൊണ്ഗ്രെസ്സുകര്‍ക്കോ ഒരു നിശ്ചയം പോലും ഉണ്ടായിരുന്നില്ല . കാരണം കുറെ കാലത്തിനു ശേഷം പൊടി പിടിച്ചു കിടന്ന സഭ ഗ്രന്ഥങ്ങള്‍ എടുത്തു മറിച്ചു നോക്കാന്‍ പണ്ഡിത പ്രമുകനമാരെ അത് പ്രേരിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത് . നല്ലതാണു പള്ളിലച്ചന്‍ ആയാല്‍ പോലും ഇടക്കിട സഭയെയും യേശുവിനെയും പറ്റി പഠിക്കുന്നത് നല്ലതാണു . ഏതായാലും ജയരാജന് നല്ല ഒരു ഉത്തരം കൊടുക്കാന്‍ സഭക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം . അങ്ങനെ മേലോട്ടും നോക്കി ഇരിക്കുന്ന സമയത്താണ് സി പി എം സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചിത്ര പ്രദര്സനത്തില്‍ വിമോചന നായകരായ ചെഗുവേരെ , ലെനിന്‍ തുടങ്ങിയ ആശാന്മാരുടെ കൂടെ യേശുക്രിസ്തുവിന്റെ പടവും . സഭക്ക് സഹിക്കുമോ യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു എങ്ങനെ ഒരു വോട്ട് ബാങ്ക് ഉണ്ടാക്കി രാഷ്ട്രീയ ശക്തിയായി മാറാം എന്നു കൂലം കഷമായി ചിന്തിക്കുമ്പോള്‍ ആണ് അതും പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വന്നത് . ഉടനെ സഭ വിശ്വാസികളോട് ജാഗരൂഗര്‍ ആകാന്‍ ആഹ്വാനം ചെയ്തു . സഭയുടെ ആവലാതി കണ്ടാണോ എന്തോ സഖാവ് പിണറായി കഴിഞ്ഞ ദിവസം വിശദമായി തന്നെ സഭക്ക് ഒരു ബൈബിള്‍ ക്ലാസ്സ്‌ എടുത്തു കൊടുത്തു . ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിലും കഷ്ട്ടമാണ് ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക അത്രേ . അതായതു സ്വര്‍ഗം അടിസ്ഥാന വര്‍ഗമായ തൊഴിലാളികക്ക് അവകാശപെട്ടതാണ് . സഭയിലെവിടെ തൊഴിലാളികള്‍ എല്ലാം മുതലാളിമാരല്ലേ അത് കൊണ്ട് ഇനി മുതല്‍ ക്രിസ്തുവിന്റെ കാര്യമൊക്കെ തൊഴിലാളി വര്‍ഗ പാര്‍ട്ടി ആയ ഞങ്ങള്‍ നോക്കിക്കോളാം . ഞങ്ങളും ക്രിസ്തുവും ചേര്‍ന്നു അടിച്ചമര്തപെട്ട തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം . നിങ്ങള്‍ സഭ അബ്കാരി ആശുപത്രി കച്ചവടങ്ങളും വിദ്യാഭാസ കച്ചവടവും ഒക്കെയായി കുറച്ചു കാലം റസ്റ്റ്‌ എടുക്കു . പാര്‍ടിക്ക് ഇപ്പോ ആവശ്യത്തിനു ഫണ്ടുള്ളത് കൊണ്ട് തല്ക്കാലം വിശ്വാസികള്‍ക്ക് പണ നഷ്ട്ടം ഉണ്ടാകില്ല . ഇവിടെയും സഭക്ക് നല്ല മറുപടികള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല പിന്നെ യൂത്തന്മാരെ വിട്ടു ഒരു മൌന ജാഥ നടത്തി അതാകുമ്പോള്‍ കുഴപ്പമില്ല വിഡ്ഢിത്തം ഒന്നും ആരും വിളിച്ചു പറയില്ലല്ലോ . എന്നാലും ദൈവ പുത്രന്‍ ആയ യേശുവിന്റെ സംരക്ഷിക്കാന്‍ വെറും മനുഷ്യര്‍ ആയ വിശ്വാസികള്‍ ജാഥ നടത്തണ്ട കാര്യമുണ്ടോ .

സഭ അതിന്റെ ധര്‍മങ്ങള്‍ മറന്നത് ഓര്‍മ്മിക്കാന്‍ ഈ അവസരം ഉപകരിക്കും , പിണറായി വിജയന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ കാരിയാണ് യേശുക്രിസ്തു എന്നത് സഭ തന്നെ പറയുന്ന കാര്യമാണ് . പക്ഷെ ആത്മീയത മറന്നു വിശ്വാസികളുടെ എണ്ണത്തിലും . ഭൌതിക സാഹചര്യങ്ങളുടെ പകിട്ടിലും മതിമറന്ന സഭയുടെ വലതു കരണത്തിന് ഏറ്റ പ്രഹരമാണ് ഈ ക്രിസ്തു വിവാദം നന്നായി കാര്യങ്ങള്‍ പഠിച്ചു അവതരിപിച്ച രാഷ്ട്രീയകരുടെ വാക്കുകളെ ഈര്‍ഷയോടെ സ്വാഗതം ചെയ്യാന്‍ മാത്രമേ സഭക്ക് കഴിയുകയുള്ളൂ .കാര്യങ്ങള്‍ ഇങ്ങനെ പോകുകയാനെങ്ങില്‍ ഞായറാഴ്ച കുര്‍ബാന AKG സെന്റെറില്‍ വച്ച് കര്‍ദിനാള്‍ പിണറായി വിജയന്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല






























അഭിപ്രായങ്ങളൊന്നുമില്ല: